തിരുവല്ല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ച് വിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎ ഹാളിലായിരുന്നു യോഗം ചേര്‍ന്നത്. യോഗം തുടങ്ങിയപ്പോള്‍ തുടങ്ങിയ മുറുമുറുപ്പ് കയ്യാങ്കളിയിലേക്കും അസഭ്യവര്‍ഷത്തിലേക്കും മാറി.
കമ്മിറ്റി പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇരുവിഭാഗമായി തിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സമവായ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ സംഘര്‍ഷം ആരംഭിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി വാതിലടച്ച ശേഷം സംഘര്‍ഷം വീണ്ടും തുടര്‍ന്നു. തിരുവല്ലയില്‍ നിന്നും പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.