മല്ലപ്പള്ളി : കെ എസ് ഇ ബി ഓവർസീയറെ ഓഫീസിൽ കയറി മുഖത്തടിക്കുകയും മർദ്ദിച്ചതായും പരാതി. പത്തനംതിട്ട വായ്പൂര് സെക്ഷനിലെ ഓവർസീയർ വിൻസെന്റിനാണ് മുഖത്തടിയേറ്റത്. വൈദ്യുതി തടസ്സപെട്ടത് അന്വേഷിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് മുഖത്തടിച്ചതെന്നാണ് പരാതി. മർദ്ദനത്തിന് ഇരയായ വിൻസെന്റ് മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ ചികിൽസ തേടി പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
പെരുമ്പെട്ടി പൊലീസ് വിൻസെന്റിൽ നിന്നും മൊഴിയെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഓഫീസിൽ കയറി ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്തമായി തൊഴിലാളികളും ഓഫീസർമാരും ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രതിഷേധറാലിയും യോഗവും നടത്തുവാൻ തീരുമാനിച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.