പത്തനംതിട്ട: കെ എസ് ഇ ബി ഓവർസീയറെ ഓഫീസില്‍ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്റെ പേരില്‍ ആയിരുന്നു മർദ്ദനം. പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്റ് രാജിനെയാണ് മർദിച്ചത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി. എഴുമറ്റൂർ സ്വദേശികള്‍ ആയ നാല് പേർക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തത്.
Advertisements