ഡൽഹി : പാര്‍ലമെന്റില്‍ നാനൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് 400ലേറെ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ കൊവിഡ് പോസീറ്റീവായത്.
ജനുവരി നാല് മുതല്‍ എട്ട് വരെ പലദിവസങ്ങളിലായി നടന്ന പരിശോധനയിൽ പാര്‍ലിമെന്റിലെ ആകെ 1409 ഉദ്യോഗസ്ഥരില്‍ 402 പേര്‍ക്കും കൊവിഡ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.
ലോക്സഭയിലെ 200 പേരും രാജ്യസഭയിലെ 69 പേരുമാണ് പോസിറ്റീവായത്.പോസിറ്റീവ് ആയവർ 133 ഇരുസഭകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥരാണ് .
എന്നാൽ പാര്‍ലിമെന്റിന് പുറത്ത് കൊവിഡ് പരിശോധന നടത്തിയവര്‍ ഈ പട്ടികയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസിറ്റീവായവരുടെ സാംപിളുകള്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലം കൂടി പുറത്തു വന്നാൽ മാത്രമേ കൂടുതൽ സ്ഥിരീകരണങ്ങൾ ഉണ്ടാകു .
രോഗബാധയെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ ഐസലേഷനില്‍ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.