· ആസ്റ്റർ ന്യൂറോ സർജിക്കൽ അപ്‌ഡേറ്റ് വെള്ളിയാഴ്ച മുതൽ
· പത്താം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആദ്യമായി മസ്തിഷ്ക ശസ്ത്രക്രിയക്കായി ഗാമാ നൈഫ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം
കൊച്ചി, 15 എപ്രിൽ 2024: ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ആസ്റ്റർ ന്യൂറോ സർജിക്കൽ അപ്‌ഡേറ്റ്’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19, 20 തീയതികളിൽ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ന്യൂറോ സർജറിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂറോ സർജറി മേഖലയിലെ ആരോഗ്യ വിദഗ്ധർക്കും ഗവേഷകർക്കും ഒത്തുചേരാനും ഇതുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ന്യൂറോ സർജറി മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ, ശസ്ത്രക്രിയാ രീതികൾ, ചികിത്സകൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചകളും പ്രസൻ്റേഷനുകളും അവതരിപ്പിക്കും. ആസ്റ്റർ ഗ്രൂപ്പിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകും.
പരിപാടിയോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ചിട്ട് 10 വർഷം തികയുന്ന സാഹചര്യത്തിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡൻ്റ് ഫർഹാൻ യാസിൻ, ആസ്റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ ‘ആസ്റ്റർ മെഡ്‌സിറ്റിയുടെ ഭാവി കാഴ്ചപ്പാടുകൾ’, ‘അടുത്ത 10 വർഷത്തിൽ ആസ്റ്ററിന്റെ സ്ഥാനം എവിടെയായിരിക്കും?’ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ സംഘടിപ്പിക്കും.
ആസ്റ്റർ ന്യൂറോ സർജിക്കൽ അപ്‌ഡേറ്റിന് ആതിഥേയത്വം വഹിക്കുന്നതിനും ന്യൂറോ സർജറി മേഖലയിലെ വിപ്ലവകരമായ മുന്നേറ്റങ്ങളും അറിവുകളും പങ്കുവെക്കുന്നതിനായി വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും മികച്ചതും സുസജ്ജവുമായ ന്യൂറോ സർജറി വിഭാഗമാണ് ആസ്റ്റർ മെഡ്സിറ്റിയുടേത്. വിപുലമായ ന്യൂറോ സർജറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 12,000-ത്തോളം ശസ്ത്രക്രിയകളാണ് നടത്തിയത്. 100ലധികം ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ശസ്ത്രക്രിയകൾ, 500-ഓളം എവേക് ബ്രെയിൻ ശസ്ത്രക്രിയകൾ, 1500-ൽ പരം എൻഡോസ്കോപ്പിക് സ്കൾബേസ് ശസ്ത്രക്രിയകൾ, 3,500-ൽ കൂടുതൽ മിനിമലി ഇൻവേസിവ് സ്പൈൻ ശസ്ത്രക്രിയകൾ, 50-ഓളം മസ്തിഷ്ക ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടുന്നു. ന്യൂറോസർജിക്കൽ ഡിസീസ് സ്പെക്‌ട്രത്തിൻ്റെ വിവിധ ശ്രേണികൾ കൈകാര്യം ചെയ്യുന്നതും ഈ വിഭാഗമാണ്.
പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ മസ്തിഷക വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാ മാർഗമായ ഗാമാ നൈഫ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആസ്റ്റർ മെഡ്സിറ്റി. ട്യൂമറുകൾ, വാസ്കുലർ തകരാറുകൾ, പ്രവർത്തന വൈകല്യങ്ങൾ തുടങ്ങിയവയുടെ ചികിത്സക്കുള്ള ആധുനിക സാങ്കേതിക വിദ്യയായ ഗാമാ നൈഫ് റേഡിയോ സർജറി ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്നത് ആസ്റ്റർ മെഡ്സിറ്റിയിലാണ്.
മറ്റ് ആശുപത്രികളിലെ ന്യൂറോ സർജൻമാർ, ആസ്റ്റർ മെഡ്‌സിറ്റിയിലെ മുൻ സിഇഒമാരായ ഡോ ഹരീഷ് പിള്ള, അമ്പിളി വിജയരാഘവൻ, കമാൻഡർ (റിട്ട) ജെൽസൺ എ കവലക്കാട്ട് തുടങ്ങിയവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.