കോട്ടയം : കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശകങ്ങളിൽ കോട്ടയത്തിൻ്റെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ സ്നേഹ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന പ്രൊഫ മോഹൻ കുര്യൻ്റെ ഇരുപത്തിയഞ്ചാം
ചരമവാർഷികം
സഹപ്രവർത്തകരും അദ്ദേഹത്തിൻറെ വിദ്യാർത്ഥികളും ചേർന്ന് നാളെ ഏപ്രിൽ 17 ബുധനാഴ്ച വിവിധ പരിപാടികളോടെ
കോട്ടയം സിഎംഎസ് കോളജിൽ ആചരിക്കുന്നു.
രാവിലെ 9.00 നു നടക്കുന്ന അന്തർ സർവ്വകലാശാലാ ക്വിസ് മത്സരങ്ങൾക്ക് തൃക്കാക്കര ഭാരതമാതാ കോളേജിലെ ഡോ മനേഷ് മൈക്കിൾ നേതൃത്വം നൽകും. ഡോ വർഗീസ് സി ജോഷ്വ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 നു പുഷ്പ-സംഗീത അർച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി, ബയോ ഇൻഫർമാറ്റിക്സ് വകുപ്പു മുൻമേധാവി പ്രൊഫ (ഡോ) അച്ചുത്ശങ്കർ എസ് നായർ ആർട്ടിഫിഷൽ ഇന്റലിജൻസ് (എ ഐ) യുഗത്തിലെ അദ്ധ്യാപകൻ എന്ന വിഷയത്തിൽ പ്രൊഫ മോഹൻ കുര്യൻ സ്മാരക പ്രഭാഷണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് എക്സ്പേർട്ട് അംഗം മിനി സുകുമാർ അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ വർഗീസ് സി ജോഷ്വാ, പ്രൊഫ സി എ ഏബ്രഹാം, അഡ്വ കെ അനിൽകുമാർ
അഡ്വ ഫിൽസൺ മാത്യു, പ്രൊഫ സാം രാജൻ, മിനി സജി മോഹൻ കുര്യൻ എന്നിവർ സംസാരിക്കും.