പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്) രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കണ്ട്രോള് യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാന്ഡമൈസേഷന് പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍ ക്രമീകരിക്കും.
ഇവിഎമ്മുകളുടെ കമ്മീഷനിംഗ് നാളെ നടക്കും.
കളക്ടറുടെ ചേംമ്പറില്‍ നടന്ന റാന്ഡമൈസേഷന് പ്രക്രിയ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്. പൊതു നിരീക്ഷകന് അരുണ്‍കുമാര്‍ കേംഭവി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി പദ്മചന്ദ്രകുറുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.