വെള്ളൂർ: വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സിന്റെയും കേരള നേറ്റീവ് ബോൾ ഫെഡറഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളൂർ പിടിഎം സ്കൂൾ മൈതാനിയിൽ നടത്തി വരുന്ന രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരത്തിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫ്ലഡ് ലൈറ്റ് സംവിധാനത്തിൽ വിഷു ദിനത്തിൽ ആരംഭിച്ചിരുന്നു. ഇതിന്റെ മുന്നാമത് ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്നതാണ്. മത്സരത്തിൽ അഞ്ചേരി ടീം ഇസ്ര സെവൻസ് മീനടം ടീമിനെ നേരിടും. ഈ മത്സരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ശ്രീ സതീഷ് വർക്കിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ മീനനടം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ അർജുൻ മോഹനനും, സതീഷ് വർക്കിയും ചേർന്ന് കളിക്കാരെ പരിചയപ്പെടുംന്നതുമാണ്.