ഫലം നിർണ്ണയിക്കുന്ന പ്രധാനഘടകങ്ങൾ
സംസ്ഥാന ഭരണത്തിനെതിരെ വികാരമില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1കേരളത്തിൽ സി എ എ തരംഗം സി പി എമ്മിന് അനുകൂലം
2 സെക്കുലർ ഹിന്ദു വോട്ടുകളും ഇടതുപക്ഷത്തേക്ക്
3 ക്രൈസ്തവ സഭയ്ക്ക് കോൺഗ്രസിൽ വിശ്വാസമില്ല
സർവ്വേയിൽ തെളിഞ്ഞ ജനങ്ങളുടെ കാഴ്ച്ചപ്പാട്
A കേരളത്തിൽ തിരഞ്ഞെടുപ്പ് അജണ്ട ചുറ്റിത്തിരിയുന്നത് പിണറായിക്ക് ചുറ്റം
B കേരളലത്തിലെ ലീഡർപിണറായി മാത്രം
C കോൺഗ്രസിന് നാഥനില്ലാത്ത സ്ഥിതിയെന്ന് ഭൂരിപക്ഷവും
കൊച്ചി : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈഡ്ലൈൻ കേരള ജനകീയ അഭിപ്രായ സർവ്വേയിൽ കേരളത്തിൽ ഇടതുമുന്നണിക്ക് നേട്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രം വിജയിച്ച ഇടതുപക്ഷം ഇത്തവണ രണ്ടാം ഘട്ട സർവ്വേയിൽ എത്തിയപ്പോൾ 8 സീറ്റിൽ വിജയം ഉറപ്പിച്ചിരിക്കുകയാണെന്ന് സർവേ അവകാശപ്പെടുന്നു. ഇതിൽ 6സീറ്റിൽ സി. പി എമ്മും, രണ്ടു സീറ്റിൽ സി പി ഐ യും ഒരുസീറ്റിൽ കേരള കോൺഗ്രസുമാണ് വിജയിച്ചിരിക്കുന്നത്.
140 നിയമസഭാമണ്ഡലങ്ങളിലെ രാഷ്ട്രീയ സംഭവ വികുസങ്ങളെ വിശകലനം ചെയ്തു, ജനകീയ നിലപാടികളെ വിലയിരുത്തിയുമാണ് ഹെഡ് ലൈൻ കേരള അഭിപ്രായ സർവ്വേ പൂർത്തീകരിച്ചിരിക്കുന്നത്.
കേരളത്തിൽ ആദ്യഘട്ടത്തിൽ ഈ ടീം നടത്തിയ സർവ്വേയിൽ ഒരു മുന്നണിക്കും വ്യക്തമായ മേൽകൈ പറയാൻ സാധിക്കാത്ത നിലയിലായിരുന്നു കാര്യങ്ങൾ മാർച്ച് 20 നാണ് ആ സർവ്വേ പുറത്തുവിട്ടത്. കഴിഞ്ഞതവണ യുഡിഎഫിന് 19 സീറ്റ് ലഭിച്ചെങ്കിലു ഇത്തവണ അവർ പൂർണ്ണമായും പിന്നോട്ട് പോയി ടീം ലീഡർ ഇല്ലാ എന്നതും , കേരളത്തിന് വേണ്ടി നിലകൊണ്ടില്ല എന്നതുമാണ് അവരുടെ പോരായമ . സംസ്ഥാന വികസന താത്പര്യവും, സി എ എ കാര്യത്തിലെ നിലപാടും, സെക്കുലർ നിലപാടുമാണ് ഇടതുപക്ഷത്തിന് കരുത്ത് ആയിരിക്കുന്നത്.
കേരളത്തിൽ പോളിങ്ങ് ശതമാനം കുറയാനാണ് സാധ്യത എന്നതാണ് സർവ്വേ നൽകുന്ന സൂചന . കേരളത്തിലെ റിസൾട്ട് ഉശേീയ രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാക്കില്ല എന്നതു തന്നെയാണ് അതിനു കാരണം. രാഹുൽ ഗാന്ധിക്ക് വിജയം പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവിന് സാധ്യതയുണ്ട്.
കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർദ്ധിക്കാൻ ഇടയുള്ള വ്യക്തി. കോട്ടയത്തുനിന്ന് വിജയിച്ച തോമസ് ചാഴികാടനാണ്. എതിരാളിക്ക് മണ്ഡലത്തിൽ വേരോട്ടമില്ല എന്നതും , യു ഡി എഫിലെ പടല പിണക്കങ്ങളും ചാണ്ടി ഉമ്മനടക്കം യൂത്ത് കോൺഗ്രസ് പ്രചരണ രംഗത്തു നിന്നും മാറി നിൽക്കുന്നതും. എ ഗ്രൂപ്പ് നേതാക്കൾ കോട്ടയത്തു നിന്ന് മാറിയതും ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയാണ്.
ബി.ജെ.പി യുടെ സാന്നിധ്യത്തിലൂടെ മത്സരം ശക്തമായിരിക്കുന്ന പത്തനംതിട്ട , തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ്. ഇവിടെ മൂന്നിടത്തും നിലവിലെ വിജയികളായ കോൺഗ്രസ് വോട്ടിൽ ഇടിവ് വന്നിട്ടുണ്ട്. എന്നാൽ ആ ഇടിവ് നേരെ മറുപക്ഷേത്തേക്ക് എന്ന നിലയിൽ പ്രതിഫലിക്കുന്നുമില്ല.
യു ഡി എഫ് വിജയ സാധ്യത പറയുന്ന കൊല്ലത്ത് പ്രേമചന്ദ്രൻ നേരിടുന്ന പ്രതിസന്ധി ഇടതുസ്ഥാനാർത്ഥിക്ക് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ ഉണ്ടായിരിക്കുന്ന സ്വീകാര്യതയാണ്. അതിനെ പ്രതിരോധിക്കാൻ ഒട്ടും സാധിക്കാത്ത നിലയിലാണ് നിലവിലെ പ്രവർത്തനം. രാഷ്ട്രീയം പറയാൻ പാർട്ടി നേതാക്കളും , മുകേഷിന് സ്വന്തം വോട്ടും എന്ന നിലയിലാണ് ഇത് വോട്ടായി മാറിയാൽ കൊല്ലവും കടുത്ത മത്‌സരത്തിലേക്ക് മാറും. സുരേഷ് ഗാപിയും, കൃഷ്ണകുമാറും മത്‌സരിക്കുന്നുണ്ടെങ്കിലും താരപ്രഭ മുകേഷിനു ചുറ്റുമാണന്ന് സർവ്വേ പറയുന്നു. താരപ്രഭ വോട്ടിനെ ചുറ്റിപറ്റിയാണ് കൊല്ലം ചിത്രം തെളിയാതെ നിൽക്കുന്നതും.
ഇടതുമുന്നണി വിജയ സാധ്യത മണ്ഡലങ്ങൾ
————-
1 കോട്ടയം
2 തൃശൂർ
3 ആലത്തൂർ
4 പാലക്കാട്
5 കണ്ണൂർ
6 മാവേലിക്കര
7 ആറ്റിങ്ങൽ
8 ചാലക്കുടി
9 വടകര
യു.ഡി.എഫിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ
————
1 ഇടുക്കി
2 എറണാകുളം
3 വയനാട്
4 മലപ്പുറം
5 പൊന്നാനി
6 കോഴിക്കാട്
ശക്തമായമത്സരം നടക്കുന്ന മണ്ഡലങ്ങൾ
————
1 തിരുവനന്തപുരം
2 പത്തനംതിട്ട
3 ആലപ്പുഴ
4 കാസർഗോഡ്
ചിത്രം തെളിയാതെ
//////———–/////////
1 കൊല്ലം