കോട്ടയം :ഇന്ത്യ ഗവൺമെൻ്റ് അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഈ രാജ്യത്തിൻ്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇത് കാണാം.ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ . 50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പറഞ്ഞു. കോട്ടയം തിരുനക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ.
ഉമ്മൻ ചാണ്ടി കേരളം കണ്ട മഹാനായ നേതാവ് ആയിരുന്നു എന്ന് പറഞ്ഞ രാഹുൽ കേരളത്തിലെ എം പി ആയത് കൊണ്ട് കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത് എന്നും പറഞ്ഞു. നിലവിൽ വേദിയിൽ ടീഷർട്ടും പാൻ്റും ധരിച്ചത് ഞാൻ മാത്രമാണ്. അതിനാൽ തന്നെ അടുത്ത തവണ ഞാനും മുണ്ട് ധരിച്ച് എത്തും.മലയാളം ഒരു ഭാഷ മാത്രം അല്ല , ഇത് കേരളത്തിൻ്റെ പാരമ്പര്യം ആണ് , സംസ്കാരം ആണ് , സന്തോഷം ആണ് , എല്ലാം മലയാളത്തിൽ കാണാം. അടുത്ത 500 വർഷങ്ങൾക്ക് ശേഷം ലോകത്ത് എന്തൊക്കെ ഉണ്ടാകും എന്നറിയില്ല എന്നാൽ മലയാളം അപ്പോഴുമുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളം വൈവിദ്ധ്യമാർന്നതാണ് ഇത് മറന്നാണ് ഒറ്റ ഭാഷ , ഒറ്റ രാജ്യം , ഒറ്റ നേതാവ് എന്ന് പ്രധാന മന്ത്രി പറയുന്നത്. മലയാളികളോട് മലയാളത്തിൽ സംസാരിക്കാൻ പാടില്ല , തമിഴരോട് അവരുടെ ഭാഷയിൽ സംസാരിക്കാൻ പാടില്ല എന്ന് എങ്ങനെ പറയാനാവും. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കിട്ടുന്ന അവസരത്തിൽ എല്ലാം രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയാണ്. ഭാഷയുടെ പേരിൽ , ഭക്ഷണത്തിൻ്റെ പേരിൽ എല്ലാം വിഭാഗീയത സൃഷ്ടിക്കുകയാണവർ. മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി ഇത് വരെ അവിടെ പോയിട്ടില്ല.ഇത്തരം ഒരു സാഹചര്യത്തിൽ പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തത് സങ്കടകരമാണ്. സർക്കാർ താല്പര്യം ഇത് നീട്ടിക്കൊണ്ട് പോകാനാണ് .ഇന്ത്യൻ പട്ടാളം വിചാരിച്ചാൽ മണിക്കൂർ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. എന്നാൽ ഈ പ്രധാന പ്രശ്നങ്ങൾ ഒന്നും ദേശീയ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വരുന്നില്ല എന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പറഞ്ഞു.