ഇടുക്കി: ജപ്തി നടപടികളുടെ ഭാഗമായി വീട് ഒഴിപ്പിക്കാൻ വന്ന ബാങ്ക് അധികൃതരുടെയും പൊലീസിന്റെയും മുൻപില് വെച്ച് വീട്ടുടമയായ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് സ്ത്രീ സ്വയം തീ കൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രക്ഷിക്കാൻ ശ്രമിച്ച എസ്ഐയ്ക്കും വനിതാ സിവില്‍ പൊലീസ് ഓഫീസർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിനി ഷീബ ദിലിപാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിനോയി, വനിതാ സിവില്‍ പൊലീസ് ഓഫീസർ അമ്ബിളി എന്നിവർക്ക് പൊള്ളലേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പൊള്ളലേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നെടുങ്കണ്ടം ബ്രാഞ്ചില്‍ നിന്ന് ജപ്തി നടപടികള്‍ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.