കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫ് അനുഭാവികളായ ബി.എല്‍.ഒമാരെ വച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ടിവി രാജേഷ്. അതിന്റെ വ്യക്തമായ തെളിവാണ് കണ്ണൂര്‍ മണ്ഡലം 70ാം നമ്പര്‍ ബൂത്തില്‍ നടന്നത്. ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ് പറഞ്ഞു. ബി.എല്‍.ഒ തന്നെ കള്ളവോട്ടിന് നേതൃത്വം നല്‍കിയത് ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവത്തില്‍ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
Advertisements