സിനിമയിൽ അഭിനയിക്കാൻ പോയാൽ മരിക്കുമെന്ന് അച്ഛൻ പറഞ്ഞു ; അഭിനയ ജീവിതത്തിലെ തുടക്ക കാലഘട്ടത്തെ ഓർത്തെടുത്ത് നടി ഗായത്രി സുരേഷ്

ന്യൂസ് ഡെസ്ക് : അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നുവെന്നു നടി ഗായത്രി സുരേഷ്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമുണ്ട്.അച്ഛന്‍റെ പേര് സുരേഷ്. ബിസിനസാണ്. അമ്മ രേഖ അധ്യാപികയാണ്. അനിയത്തിയുടെ പേര് കല്യാണി. അവള്‍ ഒരു കമ്പനിയിൽ‍ ജോലി ചെയ്യുന്നു. അമ്മ ടീച്ചര്‍ ആയിരുന്നെങ്കിലും അത്ര കര്‍ക്കശക്കാരിയൊന്നും അല്ല. സിനിമയിലേക്കു വരുമ്ബോള്‍ അമ്മ നല്ല സപ്പോര്‍ട്ട് ആയിരുന്നു. എന്നാല്‍ അച്ഛന് ഒട്ടും താത്‍പര്യം ഇല്ലായിരുന്നു.

സിനിമാ മേഖലയെക്കുറിച്ച്‌ അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ല എന്നാണ് അച്ഛന്‍ കരുതിയിരുന്നത്. നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന്‍ എന്നോടു പറഞ്ഞത്. അതേസമയം അതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു . ജമ്‌നപ്യാരിയിലേക്ക് അവസരം വന്നപ്പോള്‍ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു.…

Hot Topics

Related Articles