ദില്ലി : വെടിക്കെട്ടടിയുമായി ബാറ്റർമാർ നയിച്ച മത്സരത്തിനു ഒടുവിൽ ബൗളർമാർ ഹൈദരാബാദിന് വേണ്ടി വിജയം എറിഞ്ഞു നേടി. പടുകൂറ്റാൻ സ്കോർ കണ്ട മത്സരത്തിൽ ഡൽഹിക്ക് എതിരെ ഹൈദരാബാദിന് 67 റണ്ണിൻ്റെ വിജയം.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദ് – 266/ 7
ഡൽഹി – 199
ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് – അഭിഷേക് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. അതും 6.1 ഓവറില്‍.
അടുത്ത പന്തില്‍ അഭിഷേക് പുറത്തായി. 12 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. കുല്‍ദീപിന്റെ പന്തില്‍ അക്‌സറിന് ക്യാച്ച്. അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) കുല്‍ദീപ് മടക്കി. ഒമ്ബതാം ഓവറില്‍ ഹെഡിനേയും കുല്‍ദീപ് മടക്കി. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. അടുത്ത ഓവറില്‍ ക്ലാസന്‍, അക്‌സറിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 154 എന്ന നിലയിലായി.
പിന്നീടെത്തിയ നിതീഷ് റെഡ്ഡി (37) ഹൈദരാബാദിന് വേണ്ടി നിര്‍ണായക സംഭാവന നല്‍കി. 17-ാം ഓവറിലെ അവസാന പന്തിലാണ് നിതീഷ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോര്‍ 221 റണ്‍സായിരുന്നു. അബ്ദുള്‍ സമദ് (13), പാറ്റ് കമ്മിന്‍സ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ ഷഹ്ബാസിന്റെ അര്‍ധ സെഞ്ചുറി ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുല്‍ദീപ് നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ആദ്യം നേരിട്ട നാല് പന്ത് ഫോറടിച്ച് പൃഥി ഷാ (16) മികച്ച തുടക്കം നൽകി എങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നാലെ വാർണർ (1) വീണ തോടെ പ്രതിരോധത്തിലായ ടീമിനെ ജേക്ക് ഫ്രാൻസർ 18 പന്തിൽ 65 റണ്ണുമായി ഒറ്റയ്ക്ക് നയിച്ചു. ഹൈദരാബാദ് അടിച്ച അതേ രീതിയിൽ തിരിച്ചടിച്ച ജേക്ക് , ഒരു ഘട്ടത്തിൽ ഡൽഹിക്ക് വിജയപ്രതീക്ഷ പോലും നൽകി. ഒപ്പം നിലയുറപ്പിച്ച അഭിഷേക് പോറൽ (42) ആക്രമണം നടത്തി. പിന്നാലെ എത്തിയ സ്റ്റബ്സ് (10) , ലളിത് യാദവ് (7) , അക്സർ പട്ടേൽ (6) നോട്രിജ് (0) , കുൽദീപ് (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ഋഷഭ് പന്ത് (44 ) പൊരുതി നോക്കിയെങ്കിലും ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ ആയില്ല. നടരാജൻ 19 റൺ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.