കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ പൂർത്തിയായി; വിധി ജനുവരി 14 ന്

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ പൂർത്തിയായിൽ. കേസിൽ വിധി ജനുവരി 14 ന് പ്രഖ്യാപിക്കും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി വിധി പറയുക.

Advertisements

2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 83 സാക്ഷികളിൽ
39 പേരെ വിസ്തരിച്ചു. സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ,ബിഷപ്പുമാർ .വൈദീകർ ,കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു.കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജിതേഷ് ജെ ബാബു, അഡ്വ സുബിന്‍ കെ വര്‍ഗ്ഗീസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടിയും അഡ്വ കെ രാമന്‍പിള്ള, അഡ്വ സി എസ് അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയില്‍ ഹാജരായി.

ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി)(എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506(1)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2)(കെ)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.

Hot Topics

Related Articles