കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ അഞ്ചു വാഹനങ്ങളിൽ ഇടിച്ചു : കാർ റോഡിൽ നിന്നും തല കീഴായി മറിഞ്ഞു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് 

കോട്ടയം : കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി അഞ്ചു വാഹനങ്ങളിൽ ഇടിച്ചു.  അപകടത്തിൽപ്പെട്ട കാർ റോഡരികിൽ നിന്നും സമീപത്തെ വഴിയിലേക്ക് തല കീഴായി മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം. കോട്ടയം ദേവലോകം കഞ്ഞിക്കുഴി റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചാണ് കാർ തലകീഴായി മറിഞ്ഞത്. ഇന്ന് രാവിലെ ഏകദേശം 10. 45 ഓടു കൂടി കഞ്ഞിക്കുഴി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.

Advertisements

കോട്ടയം ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ അതേ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി എതിരെ വന്ന മറ്റ് രണ്ട് കാറുകളിൽ ഇടിച്ച്  തലകീഴായി താഴ്ചയിലേയ്ക്ക് മറിയുകയുമായിരുന്നു.അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കോട്ടയം ഈസ്റ്റ് പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles