കോട്ടയം : കൊടുങ്ങൂർ മോതിരപള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന മഹോത്സവം ഏപ്രിൽ 23 24 തീയതികളിൽ നടക്കും. തന്ത്രി മുഖ്യൻ പറമ്പൂരില്ലത്തു നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും, മേൽശാന്തി ഇടമുള മലയിലാത്തില്ലത്തു വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുക. പ്രതിഷ്ഠ ദിനമായ 24 ന് രാവിലെ അഷ്ട ദ്രവ്യ ഗണപതി ഹോമം, കലശ പൂജ, കലശാഭിഷേകം, സർപ്പത്തിന് നൂറും പാലും എന്നിവ നടക്കും. ശേഷം മഹാ പ്രസാദമൂട്ടും ഉണ്ടാകും. വൈകിട്ട് 8 മണിക്ക് വലിയ ഗുരുതിയ്ക്ക് ശേഷം നട അടക്കുന്നതോടെ പ്രതിഷ്ഠ ദിന മഹോത്സവം സമാപിക്കും.
Advertisements