ന്യൂസ് ഡെസ്ക് : പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്.മുസ്ലിങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി. മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം സൃഷ്ടിക്കുകയാണ്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലീങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല. രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരില്‍ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെ പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നു? മുഖ്യമന്ത്രി ചോദിച്ചു.പ്രധാനമന്ത്രി പറയുന്നത് വര്‍ഗീയതയാണ്. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച് നയിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.