കടക്ക് പുറത്ത്; കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയത്. ശിവമൊഗ്ഗയിൽ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാൻ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകൻ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാൻ തീരുമാനിച്ചത്. ഈ വിമത സ്ഥാനാര്‍ത്ഥിത്വമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.