തിരുവനന്തപുരം : വാഴവിളയില്‍ അനു കൃഷ്ണൻ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ കമ്ബികൊണ്ട് കുത്തി തുറക്കാൻ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നേമം പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി ചന്നാഡിപ്പ സ്വദേശി വിഷ്ണു റോയി (22) ആണ് പിടിയിലായത്.
ഞായറാഴ്ച് വൈകീട്ടാണ് മോഷണ ശ്രമം നടന്നത്. സംഭവസമയത്ത് വീട്ടുകാർ ഒരു മരണത്തിന് പോയിരിക്കുകയായിരുന്നു. മടങ്ങി വന്നപ്പോള്‍ വീടിന്റെ മുൻവശത്തെ വാതില്‍ കുത്തിപൊളിക്കാൻ ശ്രമം നടത്തിയതായി കണ്ടു. ഈ സമയം വീടിന് പുറകുവശത്തുണ്ടായിരുന്ന പ്രതി പുറകിലെ വാതില്‍ പൊളിക്കാൻ ശ്രമം നടത്തുന്നതിന്റെ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോള്‍ മോഷ്ടാവ് മതില്‍ ചാടി ഓടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങളുമായി പരാതിക്കാരൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടികൂടി കൊണ്ടുവന്ന വിഷ്ണുറോയി അവിടെയുണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞ പരാതിക്കാരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.