എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം : ബിജെപി പ്രവർത്തകൻ അറസ്റ്റിൽ 

കൊല്ലം : കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയുടെ മുളവന സ്വദേശിയുമായ സനലാണ് പിടിയിലായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

Advertisements

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുളവന ചന്തമുക്കില്‍ എത്തിയ കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന്റെ ഭാഗമായി പ്രവർത്തകർ ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ തന്നെ അപകടപ്പെടുത്തിയതായി സംശയിക്കുന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചെന്ന കുറ്റമാണ് കുണ്ടറ പൊലീസ് ചുമത്തിയത്. തുടർന്ന് പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃഷ്ണകുമാറിന്റെ ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.