ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കരുതൽ 2024 സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി 

കോട്ടയം : ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കരുതൽ 2024 എന്ന പേരിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ്  മള്ളൂശ്ശേരി സെൻറ് തോമസ് എൽ പി സ്കൂളിൽ  നടത്തി.  കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡൻറ് ലയൺ ബിനു കോയിക്കൽ അധ്യക്ഷത വഹിച്ചു. പരിപാടി   സെൻ്റ് തോമസ് പള്ളി വികാരി റവ: ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു.

Advertisements

       രക്തദാനചടങ്ങിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡൻറ് ലയൺ ബിനു കോയിക്കൽ രക്തം നൽകിക്കൊണ്ട് നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

        കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിലെ പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള രോഗനിർണയ ക്യാമ്പും, ഇന്ത്യൻ ദന്തൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയത്തിന്റെ നേതൃത്വത്തിലുള്ള ഡെന്റൽ ക്യാമ്പും, കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷൻ്റെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ക്യാമ്പും, യോഗ്യ ഒപ്റ്റിക്കൽസിന്റെ നേതൃത്വത്തിലുള്ള നേത്ര പരിശോധന ക്യാമ്പും, E&I ലാബിന്റെ സഹകരണത്തോടെ ഉള്ള ബ്ലഡ് ഷുഗർ, പ്രഷർ പരിശോധനയും ചേർന്ന  *കരുതൽ 2024* പൊതുജനങ്ങളുടെ മുഴുവൻ സമയ തിരക്കു മൂലം ശ്രദ്ധേയമായി. 350-ലധികം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.