ഐസിയു പീഡനക്കേസിൽ ഐജിയുടെ ഇടപെടൽ; താത്കാലികമായി സമരം അവസാനിപ്പിച്ച് അതിജീവിത

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച്‌ ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് സംഭവത്തില്‍ ഉത്തരമേഖല ഐജി അന്വേഷണം ആരംഭിച്ചത്.

Advertisements

നേരത്തെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച്‌ ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോർട്ട്‌ നല്‍കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.