ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും  ഈ മാസം ആശ്രയയും ഉമ്മാച്ചേരിൽ ഫാമിലി അസോസിയേഷനും ചേർന്ന്  183  വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മനോജ് കരിമഠം ( വൈസ് പ്രസിഡൻറ് അയ്മനം ഗ്രാമ പഞ്ചായത്ത്),  കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു.  സുനിൽ തോമസ് (പ്രസിഡൻറ് ഉമ്മാച്ചേരിൽ ഫാമിലി അസോസിയേഷൻ)  രഞ്ജിത്ത് മാർട്ടിൻ, സിസ്റ്റർ ശ്ലോമോ,  കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ,  എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 51 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

Hot Topics

Related Articles