തിരുവനന്തപുരം: പൈനാവിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ പ്രകടനങ്ങളിൽ പലയിടത്തും അക്രമം. കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കുകയും, കൊടിമരങ്ങൾ പിഴുതെറിയുകയും ചെയ്തു.
കണ്ണൂർ തളിപ്പറമ്പ് കോൺഗ്രസ് മന്ദിരം അക്രമിച്ചു. അക്രമികൾ കരിങ്കല്ലും മരകമ്പുകളും കൊണ്ട് ഓഫീസിലേക്ക് എറിഞ്ഞ് ജനൽചില്ല് തകർക്കുകയും ഓഫീസിന് സമീപത്തെ കെ.എസ്.യു കൊടിമരം പിഴുതു കൊണ്ടു പോകുകയും ചെയ്തു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുക്കിയിൽ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിൽ സംഘർഷം.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പങ്കെടുക്കുന്ന യോഗ സ്ഥലത്തിന് പുറത്താണ് സംഘർഷമുണ്ടായത്.
പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് പോയി. മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.