ഇടുക്കി: യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ നിന്നാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.
മാട്ടുപെട്ടി ടോപ് ഡിവിഷന് നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് പോയെന്നാണ് വിവരം. മുനിയാണ്ടിയും കാളിമുത്തുവും പൊലീസ് കസ്റ്റഡിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയില്‍ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലര്‍ച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള കാളിമുത്തുവിനേയും മുനിയാണ്ടിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.