ന്യൂസ് ഡെസ്ക് : എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനുമായുള്ള പ്രകാശ് ജാവഡേക്കറിന്റെ ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത പലരും എന്‍ഡിഎയില്‍ എത്തും. ക്വിറ്റ് രാഹുല്‍, വെല്‍കം മോദി എന്നാണ് വയനാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന അജന്‍ഡയ്ക്ക് ജനം വോട്ട് ചെയ്യും. ഇടത്, വലത് മുന്നണികളുടെ മത്സരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
വയനാട്ടില്‍ രാഹുലിന് വിട പറയാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ക്വിറ്റ് രാഹുൽ’ എന്ന് ജനം പറയുമ്പോൾ, കിറ്റിനേക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്. ഇരു മുന്നണികളിലെയും പല പ്രമുഖരും പാർട്ടിയിലേക്കു വരും. ഇപ്പോൾ നിങ്ങൾ കെ.സുധാകരൻ, ഇ.പി.ജയരാജൻ തുടങ്ങിയ പേരുകൾ മാത്രമേ കേൾക്കുന്നുള്ളൂ. ഒരിക്കലും ബിജെപിയിൽ ചേരില്ലെന്ന് നിങ്ങൾ കരുതുന്ന പല കക്ഷികളുടെയും നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ജൂൺ നാലിനു ശേഷം കൂട്ടത്തോടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പല പ്രമുഖരും ബിജെപിയിൽ ചേരുമെന്ന് സുരേന്ദ്രൻ പറഞ്ഞു