തിരുവല്ല : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. പ്രകടനമായെത്തിയ സംഘം പൂട്ടു തകർത്ത് അകത്ത് കയറുകയായിരുന്നു. ഗാന്ധിച്ചിത്രം അടക്കം ഓഫിസിലുണ്ടായിരുന്ന കസേരകളും ഉപകരണങ്ങളും തകർത്തു.
Advertisements
സമീപത്തെ കോളജുകളിലെ എസ് എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും ആക്രമണവു എന്ന ആരോപണം ഉണ്ട്. പൊലീസിന്റെ സാധിധ്യത്തിലായിരുന്നു ആക്രമണമെന്നും വേണ്ട മുൻകരുതൽ എടുത്തില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.