കോട്ടയം : ക്യാമ്പസുകളെ കലാപ ഭൂമിയാക്കാനുള്ള കെ എസ് യു – കോൺഗ്രസ് നീക്കൾക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ നാളെ ക്യാമ്പസ് ധർണ്ണ സംഘടിപ്പിക്കും. അതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ നടക്കും. എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് പ്രതിഷേധ പരിപാടികൾ നടക്കുക.
കലാലയങ്ങളിലെ സമാദാനാന്തരീക്ഷം തകർത്ത് അക്രമം അഴിച്ചു വിടുവാൻ ബോധപൂർവ്വമായ ശ്രമമാണ് വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കലായങ്ങളെ കലാപ ഭൂമിയാക്കുവാനുള്ള ഇത്തരക്കാരുടെ ശ്രമങ്ങൾക്കെതിരെ മുഴുവൻ വിദ്യാർതികളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എം എൽ എ, പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ അഭ്യർത്ഥിച്ചു.