ദില്ലി: ദില്ലിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഒഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു.
Advertisements
ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.