മുണ്ടക്കയം: മുണ്ടക്കയത്ത് വീട്ടില്‍ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുണ്ടക്കയം പുത്തൻചന്തയിൽലാണ് സംഭവം. പുത്തൻചന്ത വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുഞ്ചവയൽ സ്വദേശി പല്ലൻ അനീഷ് എന്നറിയപ്പെടുന്ന സുകേന്ദ്ര ബാബു ആണ് രാത്രി 10.30ന് വീട്ടിലെത്തി ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രെവേശിപ്പിച്ചു.
Advertisements