ഡല്‍ഹി: ഇന്ത്യൻ നാവികസേനാ മേധാവി സ്ഥാനത്തുനിന്ന് മലയാളിയായ അഡ്മിറല്‍ ആർ. ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറല്‍ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി.നാവികസേനയുടെ നവീകരണത്തിനും ആധുനികവത്കരണത്തിനും മികച്ച സംഭാവന നല്കിയാണ് ഹരികുമാർ പദവിയില്‍നിന്നു വിരമിച്ചത്.
മഹത്തായ രാജ്യത്തിന്‍റെ നാവികസേനയെ നയിക്കാൻ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ 25-ാം നാവികസേനാ മേധാവിയാണ് ഹരികുമാർ. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനു ശേഷമാണ് അദ്ദേഹം സേനയില്‍നിന്ന് വിരമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേനയുടെ മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ അഡ്മിറല്‍ ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു. നേവല്‍ സ്റ്റാഫ് വൈസ് ചീഫ്, ഇന്ത്യൻ നേവല്‍ അക്കാദമി കമാൻഡന്‍റ് എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കമ്യൂണിക്കേഷൻ ആന്‍റ് ഇലക്‌ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റായ ത്രിപാഠി ഐഎൻഎസ് വിനാഷിന്‍റെ കമാൻഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.