കോട്ടയം കോടിമത നാലുവരിപ്പാതയുടെ നടുവിലെന്തിനാണ് ഇങ്ങനെയൊരു വഴി! കോടിമതയിലെ വിൻസർ കാസിൽ ഹോട്ടലിനു വഴിയൊരുക്കാനുള്ള നാലുവരിപ്പാതയിലെ ഇടനാഴി അപകടക്കെണിയാകുന്നു; നാലുവരിപ്പാതയ്ക്കു മധ്യത്തിലെ വഴി അടയ്ക്കണമെന്ന ആവശ്യം ശക്തം

കോട്ടയം: കോടിമത നാലുവരിപ്പാതയുടെ മധ്യഭാഗത്ത് ഇടനാഴിയൊരുക്കി മരണക്കെണിയുമായി അധികൃതർ. വിൻസർ കാസിൽ ഹോട്ടലിന്റെ തൊട്ടുമുന്നിലായി നാലുവരിപ്പാതയുടെ മധ്യഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഇടനാഴി അക്ഷരാർത്ഥത്തിൽ അനാവശ്യമാണ് എന്നാണ് വാദം. രണ്ടര – മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള ഡിവൈഡറിന്റെ മധ്യഭാഗത്താണ് അനാവശ്യമായി ഒരു ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഇടനാഴി നിർമ്മിച്ചപ്പോൾ വിൻസർ കാസിൽ ഹോട്ടൽ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഈ ഇടനാഴി വിൻസർ കാസിലിനു വേണ്ടിയാണ് എന്ന അനുമാനത്തിൽ നാട്ടുകാരും എത്തുകയായിരുന്നു.

Advertisements

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ നാലുവരിപ്പാതയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് തെറുപ്പിച്ച അപകടത്തിലും വില്ലനായത് ഈ ഇടനാഴി തന്നെയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് ഇത്തരത്തിൽ ഇടനാഴി നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെയാണ് കാഴ്ച മറച്ച് ഈ ഡിവൈഡറിൽ കാട് വളർന്നു നിൽക്കുന്നത്. ഇത്തരത്തിൽ ഡിവൈഡറിന്റെ മധ്യത്തിൽ കാട് വളർന്നു നിൽക്കുന്നത് പകൽ സമയത്ത് പോലും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഇതിനിടെയാണ് രാത്രിയിൽ റോഡിൽ വെളിച്ചമില്ലാത്തത് വില്ലനായി മാറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ചയുണ്ടായ അപകടത്തിലും വിൻസർ കാസിൽ ഹോട്ടലിൽ നിന്നും ഇറങ്ങിവന്ന ബൈക്ക് യാത്രക്കാരനാണ് ഇരയായത്. ഇയാളെയാണ് കാർ യാത്രക്കാർ ഇടിച്ചിട്ടത്. റോഡിന്റെ മധ്യത്തിൽ തന്നെ ഇത്തരത്തിൽ ഇടനാഴി സ്ഥാപിച്ചിരിക്കുന്നതാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. വിൻസർ കാസിൽ ഹോട്ടലിൽ നിന്നും ഇറങ്ങുന്ന ബൈക്ക് യാത്രക്കാർ പകൽ സമയങ്ങളിലും പോലും വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഈ സാഹചര്യത്തിലാണ് രാത്രിയിൽ ഈ റോഡിലൂടെ പായുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

നാലുവരിപ്പാതയിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായ പ്രദേശവും ഇത് തന്നെയാണ്. ഇതിനാണ് ഈ റോഡിൽ വേഗ നിയന്ത്രണ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ, ഈ ക്യാമറകലെ പോലും വെല്ലുവിളിച്ചുള്ള അമിത വേഗമാണ് ഇപ്പോഴും കാണുന്നത്. ഈ സാഹചര്യത്തിൽ റോഡിനു നടുവിലെ ഇടനാഴി എത്രയും വേഗം അടയ്ക്കണമെന്നാണ് നാട്ടുകാർക്ക് ആവശ്യപ്പെടാനുള്ളത്.

Hot Topics

Related Articles