ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുവരും ആന്ധ്രാസ്വദേശികളാണ്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ തൂണിലിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് കരുതുന്നത്.
അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.