നീണ്ടൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – 10.40
കോട്ടയം: നീണ്ടൂരിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട ടിപ്പർ ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ രണ്ടു കാറും ഒരു ഓട്ടോറിക്ഷയും തകർന്നു. ആർക്കും പരിക്കേറ്റില്ല. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ നീണ്ടൂർ കല്ലറ റോഡിലായിരുന്നു അപകടം. നീണ്ടൂരിൽ നിന്നും മണ്ണുമായി കല്ലറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി നീണ്ടൂർ കവല ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ ഇടിച്ചു തകർത്ത ടിപ്പൽ ലോറി, ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും സാരമായി കേടുപാടുകൾ ഉണ്ടായി. ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി പാഞ്ഞെത്തുന്നത് കണ്ട് റോഡരികിൽ നിന്ന ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്നു നീണ്ടൂർ റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗത തടസവും നേരിട്ടു. അപകട വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്നാണ് വാഹനങ്ങൾ മാറ്റി ഗതാഗതം സുഗമമാക്കിയത്.