ന്യൂസിലാൻഡ്: ന്യൂസീലൻഡിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഫാങ്കരയിലെ കടലിടുക്കിൽ റോക് ഫിഷിങ്ങിനിടെ രണ്ട് മലയാളി യുവാക്കളെ ബുധനാഴ്ച്ച മുതൽ കാണാതായിരുന്നു. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ (37) എന്നിവരെയാണ് കാണാതായത്.
ശരതിന്റെ മൃതദേഹം കണ്ടെത്തി. ഫെർസിലിനായുള്ള തിരച്ചിൽ തുടരുകയാണ്.ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച വിനോദത്തിനായി ആണ് റോക് ഫിഷിങ് നടത്തുന്നതിന് ഫാങ്കരയിലെത്തിയത്. രാത്രി തിരികെ എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ വാഹനവും മൊബൈൽ ഫോൺ, ഷൂസ് എന്നിവ കടൽത്തീരത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഹെലികോപ്റ്ററിലും കടലിൽ പരിശോധന നടത്തിയിരുന്നു. ഫെർസിലും ശരത്തും കുടുംബത്തോടൊപ്പം ന്യൂസീലൻഡിലെ സെൻട്രൽ ഫാങ്കരയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്. മരിച്ച ശരത്തിന് അഞ്ച് വയസുള്ള കുട്ടിയും ഫെർസിലിന് നാല് മാസമായ കുട്ടിയും ഉണ്ട്. ശരത്ത് മുൻപ് കുവൈത്തിൽ ആംബുലൻസ് നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതുപ്പള്ളി എസ്.എം.ഇയിലാണ് നഴ്സിംഗ് പഠിച്ചത്. സൂര്യ ഭാര്യയാണ്.