സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് കോട്ടയം സ്വദേശിനിയായ യുവതിയുടെ പണവും സ്വത്തും തട്ടി എടുത്തു : കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്ത് അയർക്കുന്നം പോലീസ്

കോട്ടയം : സുപ്രീം കോടതി സ്പെഷ്യൽ  ജഡ്ജി ആയി ആൾമാറാട്ടം നടത്തി  കോട്ടയം സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്നും 25000/- രൂപയും പ്രായപൂർത്തി ആകാത്ത കുട്ടികൾ ഉൾപ്പെടെ താമസിക്കുന്ന 5 സെന്റ് സ്ഥലവും കുടുംബ വീടും കള്ളതരത്തിൽ ചതി ചെയ്ത് തട്ടി എടുത്ത കണ്ണൂർ സ്വദേശി കവിതാലയം വീട്ടിൽ ജീഗീഷ് എന്നായാൾക്കെതിരെ കോട്ടയം അയർക്കുന്നം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു .ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ സംസ്ഥാനം ഒട്ടാകെ നിലവിൽ ഉണ്ട് .   2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം . സുപ്രീം കോടതി ജഡ്ജി ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർ ആയ പരാതിക്കാരിയുടെ ഭർത്താവുമായി ടാക്സി വാഹനത്തിൽ പോകവേ ടിയാളുമായി  സൌഹൃദം സ്ഥാപിച്ച് കേന്ദ്ര സർക്കാർ വകുപ്പിൽ  ജോലി നല്കാം എന്ന്പറഞ്ഞ് വിശ്വസിപ്പിച്ച്, തിരുവഞ്ചൂർ ഉള്ള ഇവരുടെ വീട് സന്ദർശിച്ച്   പല തവണകളായി 25000 രൂപ പരാതിക്കാരിയുടെ പക്കൽ നിന്നും വാങ്ങി എടുക്കുകയും , കൂട്ടുടമസ്ഥതയിൽ കിടന്നിരുന്ന തിരുവഞ്ചൂർ ഉള്ള വീട് പരാതിക്കാരിയുടെ ഭർതൃ മാതാവിന്റെ പേരിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ആധാരം പ്രതിയുടെ പേർക്ക് എഴുതി ആയതിൽ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി സ്വത്ത് തട്ടി എടുക്കുകയും ചെയ്തു എന്നാണ് കേസ് . 2021 ൽ പഞ്ചായത്തിൽ കക്കൂസിനുള്ള അപേക്ഷ കൊടുക്കുന്നതിന് കരം അടക്കാൻ ചെന്നപ്പോൾ ആണ് ഇവരുടെ പേരിൽ വസ്തു ഇല്ല എന്ന വിവരം അറിയുന്നത് . തുടർന്ന് അയർക്കുന്നം പൊലീസിലും , ജില്ല പോലീസ് മേധാവിക്കും പരാതി നല്കിയെങ്കിലും നടപടികൾ ഉണ്ടായില്ല. പിന്നീട് പരാതിക്കാരി കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്റ്റ്ട്രേറ്റ് കോടതിയെ സമീപിക്കുകയിരുന്നു. കോടതി നിർദേശപ്രകാരം ആണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. സുപ്രീം കോടതി ജഡ്ജിയായും , പത്രപ്രവർത്തകൻ ആയും ആൾമാറാട്ടം നടത്തി നിരവധി അൾക്കാരുടെ കയ്യിൽ നിന്നും പണവും സ്വത്തും  തട്ടിയത്തിന് നിരവധി കേസുകൾ പ്രതിക്കെതിരെ ഉണ്ട് .ഇത്തരത്തിൽ കോട്ടയം സ്വദേശിനി ആയ യുവതിയുടെ കയ്യിൽ നിന്നും പണവും സ്വത്തും തട്ടി എടുത്തത്തിന് ശേഷം പരാതിക്കാരിയെയും പ്രായപൂർത്തി ആകാത്ത കുട്ടികളെയും , പ്രായമായ അമ്മയെയും ഇറക്കി വിടുന്നതിന് പ്രതി നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. പ്രതി നിലവിൽ ഒളിവിൽ ആണ് .തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി അഡ്വ ഗോകുൽ കെ എസ് , അഡ്വ വിപിൻ എൻ നായർ ,കുര്യൻ പി തോമസ് ,കെസിയ ഇ അനിൽ എന്നിവർ ഹാജരാകും .

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.