കോട്ടയം: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള യോഗം മേയ് നാല് ശനിയാഴ്ച രാവിലെ 11ന് ഓൺലൈനായി നടക്കും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ഉപാധ്യക്ഷർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വപരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥർ (ഗ്രാമപഞ്ചായത്തിലെ അസി. സെക്രട്ടറി ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലർക്ക്, വി.ഇ.ഒ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭകളിലെ ക്ലീൻ സിറ്റി മാനേജർമാർ, നോഡൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ), എം.സി.എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കണം.
Advertisements