ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകം: ധീരജിന്റെ രക്ത സാക്ഷിത്വം സി.പി.എം പിടിച്ചു വാങ്ങിയത്; വിവാദ പ്രതികരണവുമായി കെ.സുധാകരൻ

തൊടുപുഴ : ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കം. കെ സുധീകരൻ ആരോപിച്ചു.

Advertisements

ഇടുക്കി എൻജിനിയറിങ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെ എസ് യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്‌ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. . നിരവധി കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കി ജില്ല പൊലീസ് മേധാവിയെ എം.എം.മണി ഭീഷണിപ്പെടുത്തി.പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമങ്ങളാണുണ്ടാകുന്നത്. കലാലയങ്ങളിൽ കെ എസ് യു പ്രവർത്തകർ മർദനത്തിന് ഇരയാകുന്നു. കോൺഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. പൊലീസ് എല്ലാം കണ്ടുനിൽക്കുകയണെന്നും കെ സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.

Hot Topics

Related Articles