ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാൻ പദ്ധതി : പാകിസ്താൻ ഡോക്ടര്‍ മുഹമ്മദ് മസൂദിന് 18 വര്‍ഷം ജയില്‍ ശിക്ഷ 

ഇസ്ലാമാബാദ് : ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്താൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് .മിനസോട്ടയിലെ റോച്ചസ്റ്ററില്‍ നിന്നുള്ള മുഹമ്മദ് മസൂദ് (31) നാണ് സെൻ്റ് പോളിലെ യുഎസ് ജില്ലാ കോടതി തടവ് ശിക്ഷ വിധിച്ചത് . കോടതിയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു .2018 മുതല്‍ എച്ച്‌-1ബി വിസയില്‍ യുഎസില്‍ താമസിക്കുന്ന മസൂദ് പാകിസ്താനില്‍ മെഡിക്കല്‍ ലൈസൻസ് നേടിയിരുന്നു. റോച്ചസ്റ്ററിലെ ഒരു റിസർച്ച്‌ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന മസൂദ് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് 2020 മാർച്ചില്‍ മിനിയാപൊളിസ്-സെൻ്റ് പോള്‍ എയർപോർട്ടില്‍ വെച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ടു.

Advertisements

ലോസ് ഏഞ്ചല്‍സില്‍ നിന്ന് ചരക്ക് കപ്പലില്‍ കയറി മിഡില്‍ ഈസ്റ്റിലേക്ക് പോകാനും ഐഎസില്‍ ചേരാനുമായിരുന്നു മസൂദിന്റെ പദ്ധതി .എന്നാല്‍ മസൂദിന്റെ മാനസിക നില തകരാറിലാണെന്നാണ് മസൂദിന്റെ അഭിഭാഷകന്റെ വാദം . മസൂദിന്റെ പ്രവർത്തനങ്ങള്‍ അക്രമ തീവ്രവാദത്തോടും ഐഎസ്‌ഐഎസിന്റെ ലക്ഷ്യങ്ങളോടും പിന്തുണ നല്‍കുന്ന പ്രവർത്തിയായിട്ടല്ല, മറിച്ച്‌ മാനസിക രോഗത്തിന്റെയും ഒന്നിലധികം സമ്മർദ്ദങ്ങളുടെയും അനന്തരഫലമായാണ് മനസ്സിലാക്കേണ്ടത് എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറയുന്നതനുസരിച്ച്‌, 2020 മാർച്ചില്‍ ചിക്കാഗോയില്‍ നിന്ന് ജോർദാനിലേക്ക് വിമാനമാർഗം സിറിയയിലെത്താൻ മസൂദ് ആദ്യം പദ്ധതിയിട്ടിരുന്നു, എന്നാല്‍ കോവിഡ് കാരണം ജോർദാൻ അതിർത്തികള്‍ അടച്ചതോടെ പദ്ധതി പരാജയപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.