മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുട്ടിയെ കാണാതായ സംഭവം: മെഡിക്കൽ കോളേജ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ  അലക്സ് സെബാസ്റ്റ്യനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു

കോട്ടയം : മെഡിക്കൽ കോളേജിൽ നിന്നും നഷ്ടപ്പെട്ട കുട്ടിയെ തിരികെ ലഭിക്കാനും ,പ്രതികളെ ഉടൻ കണ്ടെത്താനും തക്ക സമയത്ത് പ്രവർത്തിച്ച മെഡിക്കൽ കോളേജ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ  അലക്സ് സെബാസ്റ്റ്യനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

Advertisements

മോട്ടോർ വാഹന വകുപ്പിൻറെ കോട്ടയം എൻഫോഴ്സ്മെൻറ് കൺട്രോൾറൂമിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. കോട്ടയം ആർടിഒ ,പി. ആർ സജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,മധ്യ മേഖല-2 ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ ഉദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം എൻഫോഴ്സ്മെൻറ് ആർടിഒ , ടോജോ എം.തോമസ് അനുമോദന ഫലകം സമ്മാനിച്ചു. ചങ്ങനാശ്ശേരി ജോയിൻറ് ആർടിഒ , കെ ഷിബു പൊന്നാടയണിയിച്ചു. കോട്ടയം ജോയിന്റ് ആർടി ഒ, ഡി ജയരാജ് കാഷ് അവാർഡും നൽകി.  കോട്ടയം ജില്ലയിലെ വിവിധ ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരും ,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരും,എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഉദ്യോഗസ്ഥരും ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് ടാക്സി സ്റ്റാൻഡിലെ  ഡ്രൈവർമാരും പങ്കെടുത്തു.

Hot Topics

Related Articles