വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിനിലെ 5017ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിലെ 17-ആമത് ഡോക്ടർ പൽപ്പു സ്മാരക കുടുംബ സംഗമവും ആദരിക്കലും യൂണിയൻ സെക്രട്ടറി അഡ്വ എസ്. ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ബ്രഹ്മമംഗലം മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് പികെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി വിസി സാബു മുഖ്യപ്രസംഗം നടത്തി. യൂണിറ്റ് ചെയർമാൻ സി വി ദാസൻ സ്വാഗതം ആശംസിച്ചു.മീനടം സിന്ധു വിശ്വൻ ഗുരുദേവ പ്രഭാഷണം നടത്തി. യോഗത്തിൽ എസ് ഗോപി, അഡ്വ പി വി സുരേന്ദ്രൻ, ബീന പ്രകാശ്,വിമല ശിവാനന്ദൻ,ഗൗതംസുരേഷ്ബാബു, അമ്പിളി സനീഷ്, എം വി പ്രകാശൻ, മധുകുമാർ,ജിതൻ ബാബു, കെ ബി സാബു ശാന്തി, അനീഷ് കൃഷ്ണൻ, ബീന ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ൽ ഇടം നേടിയ ശ്രെയസ് ഗിരീഷ്, സൂക്ഷിൻ കുമാർ, കൃഷ്ണവേണി അനീഷ് എന്നീ പ്രതിഭകളെ മോമെന്റവും പ്രശസ്തി പത്രവും നൽകി യോഗം ആദരിച്ചു.ശേഷം പ്രസാദം ഊട്ടും കലാപരിപാടികളും ഉണ്ടായിരുന്നു.