പന്തളം : പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് എൻ.വി രാധാക്യഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം രക്ഷാധികാരി പി രാമവർമ്മ രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ വിഷ്ണു രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനു എതിയെയുള്ള ബോധവത്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിലർ ഡോ മീര റ്റി അബ്ദുള്ള നയിച്ചു. ഭാരവാഹികളായ വി.രാജേന്ദൻ, കെ പി സോമനാഥൻ പിള്ള, എൻ രാമചന്ദ്രൻ പിള്ള, സക്കറിയ വർഗ്ഗീസ്, പി ആർ രാജശേഖരൻ, അബു എം ജോർജ്, സി.ഡി ജോൺ, രവീന്ദ്രൻ റ്റി, കെ.കെ.ലാലു, ഗീതാ ശശി, ഷീബാ ഡെന്നി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് ബാബു ഡാനിയൽ സ്വാഗതവും ജോയിൻ സെക്രട്ടറി സാബു സി ജോൺ നന്ദിയും പറഞ്ഞു. എൻ വി രാധാകൃഷ്ണൻ നായർ പ്രസിഡൻ്റായും ആർ വിഷ്ണു രാജ് സെക്രട്ടറിയായുമുള്ള 25 അംഗം ഭരണസമിതിയെ പൊതുയോഗം തെരഞ്ഞെടുത്തു.