ഡല്‍ഹി: ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്ത് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചെന്ന വിവാദത്തില്‍ ബി.ജെ.പിക്കെതിരെ പരാതി.പാർട്ടി കർണാടക ഘടകത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ ഡല്‍ഹി പൊലീസില്‍ പരാതി നല്കി. വീഡിയോ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും വർഗീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് അനിമേറ്റഡ് വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെയ്ക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്തുവരുമ്ബോള്‍ മുസ്ലീം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എക്സില്‍ നാല് മില്യണ്‍ പേർ വീഡിയോ കണ്ടുകഴിഞ്ഞു. ഇസ്ലാം വിരുദ്ധത നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.