പത്തനംതിട്ട: അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. രണ്ടു ദിവസം മുമ്പാ യിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിലൂടെയാണ് അരളിയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്ക്കൊപ്പം നല്‍കിയിരുന്നു. തുടർന്ന് രണ്ടു ദിവസത്തെ വ്യത്യാസത്തിലാണ് പശുവും കിടാവും ചത്തത്.
Advertisements