ഏറ്റുമാനൂർ : മുൻ മാധ്യമപ്രവർത്തകനുംഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥനുമായസി.പി. സതീഷ് കുമാറിൻ്റെ പ്രഥമ കവിതാ സമാഹാരം”സീബ്ര ” യുടെ പ്രകാശനംമേയ് 11 ന് ഏറ്റുമാനൂർ എസ്.എം.എസ്.എം. ലൈബ്രറി ഹാളിൽ നടക്കും.വൈകുന്നേരം നാലിന് കഥാകൃത്ത് എസ്.ഹരീഷ് പുസ്തകം ഏറ്റുവാങ്ങും.എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫ. ഡോ.അജു. കെ. നാരായണൻ പുസ്തകം പരിചയപെടുത്തും.എം.ആർ.രേണുകുമാർ, എസ്. കണ്ണൻ,മാത്യു.ജെ. മുട്ടം, ബി.ശശികുമാർ, സജീവ് ആയ്മനം തുടങ്ങിയവർ പങ്കെടുക്കും. പുസ്തകം രചിച്ച സി.പി. സതീഷ് കുമാർ തന്നെയാണ് കവർ ചിത്രവും വരച്ചത്.ആർഷഭൂമി മാസിക എഡിറ്റർ ബാബു പുത്തൻപറമ്പൻ, എഴുത്തുകാരൻ സന്തോഷ് തോമസ്, ദിലീപ് കൈപ്പുഴ സി.പി. സതീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.