തിരുവനന്തപുരം: ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കലാകാരി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനതപുരത്താണ് അന്ത്യം.
വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മറവിരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് കനകലതയെ തളര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി.
പൂക്കാലമാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.