കോട്ടയം : ചിങ്ങവനത്തെ വെയിറ്റിംഗ് ഷെഡ് തടി ലോറി ഇടിച്ച് തകർന്നു.പൊതുജനങ്ങളുടെ സൗകര്യത്തിനായി ജെസിഐ ചിങ്ങവനം 4.30 ലക്ഷം മുതൽമുടക്കി അഞ്ചുവർഷം മുമ്പ് പണിത കാത്തിരിപ്പ് കേന്ദ്രം ആണ് തകർന്നത്. അഞ്ചാം തീയതി ഞായഴ്ച്ച രാത്രിയോടെ ആണ് സംഭവം ഉണ്ടാക്കുന്നത്. ഞായറാഴ്ച്ച രാത്രി തടിയുമായി വന്ന ലോറി ഇടിച്ച് ആണ് വെയിറ്റിംഗ് ഷെഡ് പൂർണമായി തകർന്നത്.സംഭവത്തിൽ ജെസിഐ ചിങ്ങവനം പോലീസിൽ പരാതി നൽകിയിട്ടുണ്ട് ചിങ്ങവനം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട് 6.40 ഓടെ ആയിരുന്നു സംഭവം.തടിയുമായി വന്ന ലോറി ആണ് അപകട കാരണം എന്നാണ് വിലയിരുത്തൽ. എം.സി റോഡിന് സമീപം ആയിരുന്നു വെയിറ്റിംഗ് ഷെഡ് സ്ഥിതി ചെയ്തിരുന്നത്. തടി ലോറി പോകും വഴി തടി ഉടക്കിയാണ് ഷെഡ് തകർന്നത് എന്നാണ് കരുത്തപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്നേ ദിവസം മറ്റ് കടകൾ ഒന്നും തന്നെ പ്രവർത്തനം ഉണ്ടായിരുന്നില്ല. 2019 ൽ പണിത വെയിറ്റിംഗ് ഷെഡ് ആദ്യമായി ആണ് തകരുന്നത്. ഇപ്പോൾ വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകർന്ന നിലയിൽ ആണ്.