കോട്ടയം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം അഭിനന്ദനാർഹമാണെന്ന് പ്രശസ്ത എഴുത്തുകാരി സജിത അനിൽ അഭിപ്രായപെട്ടു. യുവജന ദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെയും മഹിളാ മോർച്ചയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച യുവതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഈ തീരുമാനത്തെ ജാതി-മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ല വിഭാഗം സ്ത്രീകളും സ്വാഗതം ചെയ്യുന്ന തീരുമാനം ആണിതെന്നും അവർ പറഞ്ഞു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ദേവകി ടീച്ചറിൻ്റെ ആദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഭാരതീയ വിചാര കേന്ദ്രം വർക്കിംഗ് പ്രസിഡൻ്റ് ഡോ. സി ഐ ഐസക് മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവാ മോഹൻ , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, ലാൽ കൃഷ്ണ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത് മാമലശ്ശേരിൽ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീജ സരീഷ് തുടങ്ങിയവർ സംസാരിച്ചു.