ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്തു പോയതാണ്.
Advertisements
കാറിൽ തീ പടരുന്നത് കണ്ടു സമീപവാസികളാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കാർ കത്താനുണ്ടായ കാരണം വ്യക്തമല്ല.